തിരൂരങ്ങാടിയില്‍ കുരുന്നുകള്‍ക്കായി മെഹന്തി ഫെസ്റ്റ്‌

childതിരൂരങ്ങാടി :കക്കാട് ഡാർട്ട് മിഷൻ കുരുന്നുകൾക്കായി മെഹന്തി
ഫെസ്റ്റ് സംഘടിപ്പിച്ചു.അംഗൻവാടിയിലെയും സമീപ പ്രദേശങ്ങളിലെയും കുരുന്നുകൾ മയിലാഞ്ചിയണിഞ്ഞു ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങിയത് നവ്യാനുഭവമായി.മുഴുവൻ കുട്ടികൾക്കും
കൈ നിറയെ പെരുന്നാൾ സമ്മാനങ്ങളും നൽകി.
കഴിഞ്ഞ ആറ് വർഷമായി ഡാർട്ട് പ്രവർത്തകർ കുരുന്നുകൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.മയിലാഞ്ചിയും സമ്മാനങ്ങളും ചോക്ലേറ്റുകളുമായി വരുന്ന പ്രവർത്തകരെ കുട്ടികൾ സ്വീകരിച്ചു,
ഡാർട്ട് മിഷൻ ചെയർമാൻ സലീം വടക്കൻ ഉദ്‌ഘാടനം ചെയ്തു.
അംഗൻവാടിക്ക് മൂന്നു സെന്റ് സ്ഥലം വിട്ടു നൽകിയ കെ ടി ഹംസത്
സമ്മാനദാനം നടത്തി.കെ ടി ശാഹുൽ ഹമീദ്,ബിന്ദു ടീച്ചർ ,റഷീദ് വടക്കൻ ,സലാം തയ്യിൽ ,ചിന്ന തുടങ്ങിയവർ നേതൃത്വം നൽകി .