തിരൂരങ്ങാടിയില്‍ കാര്‍ കത്തി നശിച്ചു

Story dated:Friday July 22nd, 2016,11 53:am
sameeksha

car thirurangadiതിരൂരങ്ങാടി: അപകടത്തില്‍പ്പെട്ട്‌ വഴിയരികില്‍ കിടന്നിരുന്ന കാര്‍ കത്തിനശിച്ചു. കഴിഞ്ഞ 14 ാം തിയ്യതി ബൈക്ക്‌ യാത്രക്കാരനായ തെന്നല അപ്ലിയിലെ ഷറഫുദ്ദീനെ ഇടിച്ച കാറാണ്‌ കത്തിയത്‌. ഇ്ന്നലെ രാത്രി 11.30 ഓടെയാണ്‌ കത്തിയത്‌

പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷറഫുദ്ദീനെ സഹായിക്കാന്‍ കാറുടമകള്‍ തയ്യാറായില്ലെന്ന്‌ ആക്ഷേപമുണ്ടായിരുന്നു.ഇതിനാല്‍ കാര്‍ കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നില്ല.