ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ തെന്നല സ്വദേശിയായ യുവാവ്‌ മരിച്ചു

IMG-20150704-WA0027തിരൂരങ്ങാടി: ബൈക്കടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ്‌ മരിച്ചു. തെന്നല ചെമ്മേരിപ്പാറ തയ്യില്‍ പയ്‌നാട്ടിയില്‍ സൈതലിവിയുയുടെ മകന്‍ ഷാജഹാന്‍(23) ആണ്‌ മരിച്ചത്‌.
കഴിഞ്ഞ വ്യാഴാഴച രാത്രി പുക്കിപ്പറമ്പില്‍ വെച്ചാണ്‌ അപകടമുണ്ടായത്‌. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക്‌ ഇടിക്കുകയായിരുന്നു. ഇയാള്‍ കോട്ടക്കലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചിക്തസയിലായിലുന്നു, വെള്ളിയാഴ്‌ച രാത്രിയാണ്‌ മരണം സംഭവിച്ചത്‌.
മാതാവ്‌ സുലൈഖ, സഹോദരങ്ങള്‍ ഫസലുറഹ്മാന്‍, മുഹമ്മദ്‌ അഷറഫ്‌, ഫാത്തിമ തസ്‌നി, ഖബറടക്കം ശനിയാഴ്‌ച പകല്‍ 1.30ന്‌ കല്ലുവെട്ടികുളങ്ങര ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ വെച്ച്‌ നടക്കും