Section

malabari-logo-mobile

തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫിറോസ്‌ കള്ളിയില്‍ രാജിവെച്ചു

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വ്വകലാശാല അസിസ്റ്റ്‌ ഗ്രേഡ്‌ നിയമന കോഴ വിവാദത്തില്‍ ആരോപണ വിധേയനായ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്‌

firoz kalliyilതേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വ്വകലാശാല അസിസ്റ്റ്‌ ഗ്രേഡ്‌ നിയമന കോഴ വിവാദത്തില്‍ ആരോപണ വിധേയനായ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫിറോസ്‌ കള്ളിയില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു. മുസ്ലിംലീഗ്‌ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ്‌ രാജി.

ഫിറോസ്‌ കള്ളിയില്‍ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഎമ്മും കോണ്‍ഗ്രസ്സും ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു.കോഴവിവാദത്തിലെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം തന്നെ എംഎസ്‌എഫും ഫിറോസിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. പിന്നീട്‌ മുസ്ലിംലീഗ്‌ വള്ളിക്കുന്ന്‌ നിയോജകമണ്ഡലം കമ്മിറ്റിയും രാജി ആവശ്യം ഉയര്‍ത്തി. ജില്ലാ കമ്മിറ്റിയില്‍ കൂടി ഈവാദം ശക്തമായതോടെ ഫിറോസ്‌ രാജിവെക്കാന്‍ തയ്യാറാവുകയായിരുന്നു.

sameeksha-malabarinews

ദിവസങ്ങളോളമായ്‌ പഞ്ചായത്തില്‍ എത്താതിരുന്ന ഫിറോസ്‌ പഞ്ചായത്തോഫീസില്‍ നേരിട്ടെത്തി രാജി പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നല്‍കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥ നിയമനവുമായ്‌ ബന്ധപ്പെട്ട്‌ താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ്‌ കോഴ വിവദാം ഉണ്ടാക്കിയതെന്നും ഫിറോസ്‌ പറഞ്ഞു.

അതേസമയം വാര്‍ഡ്‌ മെമ്പര്‍ സ്ഥാനം രാജിവെക്കില്ലെന്നും യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന മുഴുവന്‍ ഉദ്യാഗസ്ഥ നിയമനങ്ങളും വിജിലന്‍സ്‌ അന്വേഷിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!