Section

malabari-logo-mobile

ശമ്പളം നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുകളില്‍ അദ്ധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി

HIGHLIGHTS : കല്‍പറ്റ: വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട് കലക്ടറേറ്റിന് മുകളില്‍ കയറി അദ്ധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി. പ്രീപ്രൈമറി സ്‌കൂള...

pre-teachersകല്‍പറ്റ: വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട് കലക്ടറേറ്റിന് മുകളില്‍ കയറി അദ്ധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി. പ്രീപ്രൈമറി സ്‌കൂള്‍ അദ്ധ്യാപികമാരായ ലിസി, പ്രതിഭ, സുജാത എന്നീ മൂന്ന് അദ്ധ്യാപികമാരാണ് ഭീഷണി മുഴക്കി കലക്ടറേറ്റ് കെട്ടിടത്തിന് മുകളില്‍ കഴിയുന്നത്.

ഈ അദ്ധ്യാപികമാര്‍ക്ക് 2012 ആഗസ്റ്റ് മുതലുള്ള ശമ്പളമാണ് തടഞ്ഞ് വെച്ചിരിക്കുന്നത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി അദ്ധ്യാപികമാര്‍ മാസങ്ങളായി സമരം നടത്തിവരികയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശമ്പള കുടിശ്ശികയോ ഓണറേറിയമോ നല്‍കാത്തതിനെ തുടര്‍ന്നാണ് ഈ അദ്ധ്യാപികമാര്‍ ആത്മഹത്യ ഭീഷണിയുമായി കലക്ടറേറ്റിന് മുകളില്‍ നിന്നും ചാടാന്‍ ഒരുങ്ങിയത്.

sameeksha-malabarinews

തുടര്‍ന്ന് ഡപ്യൂട്ടി ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ 15 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പില്‍ ഇവര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ പതിഞ്ച് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് അധ്യാപികമാര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!