അന്യായമായി സസ്‌പെന്‍ഡ് ചെയ്ത അധ്യാപകനെ തിരിച്ചെടുക്കണമെന്നാവശ്യപെട്ട് പ്രകടനം നടത്തി

tgi-janakiya prakshobamതിരൂരങ്ങാടി : മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ കെ കെ അനീഷിനെ അന്യായമായി സസ്‌പെന്‍ഡ് ചെയ്തത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ മൂന്നിയൂര്‍ ആലിന്‍ചുവട്ടില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

വിപി വിശ്വനാഥന്‍ അധ്യക്ഷനായ യോഗം എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ്, രഘുനാഥ്, ബാലമുരളി, ബി സുരേഷ്, കെ ബദറുന്നീസ, ടികെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.