മതതീവ്രവാദികള്‍ അധ്യാപികയെ വെടിവെച്ചുകൊന്ന ശേഷം ചുട്ടരിച്ചു

കലാപത്തില്‍ കൊല്ലപ്പെടുന്ന 170ാമത്തെ അധ്യാപിക
SCHOOL THAILANDബാങ്കോക്ക് ; തായ്‌ലാന്റില്‍ മതതീവ്രവാദികള്‍ ബുദ്ധമതവിശ്യാസിയായ അധ്യാപികയെ വെടിവെച്ചു കൊന്നശേഷം ചുട്ടെരിച്ചു. മാര്‍ച്ച് 14 നാണ് സംഭവം നടന്നത്. തലക്ക് വെടിയുതിര്‍ത്ത ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇതോടെ തെക്കന്‍ തായ്‌ലാന്റില്‍ 170ഓളം അധാപകരാണ് കാലാപകാരികളുടെ തോക്കിനിരയാകുന്നത്

ഇവര്‍ സ്‌കൂളിലേക്ക് മോട്ടോര്‍സൈക്കിളി്ല്‍ പോകുമ്പോള്‍ മറ്റു ബൈക്കുകളിലെത്തിയ തീവ്രവാദികള്‍ വെടിയുതിര്‍്ക്കുകയായിരുന്നു. ശിരസ്സില്‍ രണ്ട് വെടിയാണേറ്റത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് വീണുകിടന്ന ഇവരെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകം നടത്തിയവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.

കുറച്ച് വര്‍ഷങ്ങളായി ഇസ്ലാമിക മതതീവ്രവാദം തായ്‌ലാന്റില്‍ ശക്തിപ്പെട്ടുവരികയാണ്. നിരവധി ബുദ്ധമതവിശ്യാസികള്‍ തായ്‌ലാന്റില്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നാണ് റിപ്പോര്‍ട്ട്