ഒട്ടുംപുറം തൂവല്‍തീരത്ത്  മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

താനൂര്‍: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒട്ടുംപുറം തൂവല്‍തീരത്ത് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തീരക്കടലിലും അഴിമുഖങ്ങളിലും നദികളിലും മറ്റുജലാശയങ്ങളിലും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനാണ് ഫിഷറീസ് വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.

വി. അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്‍, നഗരസഭാംഗം പി.പി. ഷഹര്‍ബാന്‍, എം. അനില്‍കുമാര്‍, യു.പി. അബ്ദുലത്തീഫ്, പി. ഹംസക്കുട്ടി എന്നിവര്‍ പങ്കെടുത്തു.