താനൂരില്‍ തത്തവില്‍പ്പന സംഘം പിടിയില്‍

TH22_THERN_PARROT_1060701gതാനൂര്‍: തത്തകളെ പിടികൂടി വില്‍പ്പന നടത്തുന്ന സംഘത്തെ പിടികൂടി. നിലമ്പൂര്‍ റാബിറ്റ്‌ റെസ്‌പോണ്‍സ്‌ ടീമാണ്‌ സംഘത്തെ പിടികൂടിയത്‌. താനൂര്‍ നടക്കാവില്‍ നിന്ന്‌ പത്ത്‌ തത്തകളെയാണ്‌ പിടിച്ചെടുത്തത്‌. ഈ തത്തകളെ കാട്ടില്‍ ഉപേക്ഷിക്കുമെന്ന്‌ ഫോറസ്‌റ്റ്‌ സെക്ഷന്‍ ഓഫീസര്‍മാരായ അബ്ദുള്‍ റഷീദ്‌, വി രാജേഷ്‌, ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ അബ്ദുള്‍ മുനീര്‍, എ കെ ജയന്‍ എന്നിവര്‍ അറിയിച്ചു.