Section

malabari-logo-mobile

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ സ്വദേശി റാം ഗണേഷിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷ...

examതിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ സ്വദേശി റാം ഗണേഷിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിന് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി അശ്വിന്‍ എസ് നായര്‍ക്ക് മൂന്നാം റാങ്കും ലഭിച്ചു. ആദ്യ പത്തു റാങ്കുകള്‍ മുഴുവനും ആണ്‍കുട്ടികള്‍ക്കാണ്.

പട്ടികജാതി വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഷിബുവിനും പട്ടികവര്‍ഗ വിഭാഗത്തില്‍ കോട്ടയം സ്വദേശി ആദര്‍ശിനുമാണ് ഒന്നാം റാങ്ക്.തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

sameeksha-malabarinews

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ സ്‌കോര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യത നേടിയ 78000 വിദ്യാര്‍ത്ഥികളോട് യോഗ്യതാ പരീക്ഷയിലെ മാര്‍ക്കുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രവേശനപരീക്ഷാഫലം  www.ccc.kerala.gov.in-ല്‍ ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!