താനൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്

Untitled-1 copyതാനൂര്‍ : താനാളൂര്‍ ചെറുമൂച്ചിക്കലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.

അമിത വേഗത്തിലെത്തിയ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍നാസറി (42) നെ തിരൂര്‍ ഗവ. ആശുപത്രിയിലും യാത്രക്കാരായ റിന്‍ഷ റന്‍ (14), മുനീര്‍ (36) എന്നിവരെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. താനൂര്‍ പോലീസ് കേസെടുത്തു.