Section

malabari-logo-mobile

താനൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

HIGHLIGHTS : താനൂര്‍: താനൂര്‍ മൂലക്കലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു. താനാളൂര്‍ പരേങ്ങത്ത്‌ കല്ലിങ്ങല്‍ യാഹുവിന...

Untitled-2 copyതാനൂര്‍: താനൂര്‍ മൂലക്കലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു. താനാളൂര്‍ പരേങ്ങത്ത്‌ കല്ലിങ്ങല്‍ യാഹുവിന്റെ മകന്‍ അനസ്‌ (16) ആണ്‌ മരിച്ചത്‌. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ കെ പുരം ഹിദായത്ത്‌ നഗര്‍ കള്ളക്കാട്ടില്‍ ഇബ്രാഹീം കുട്ടി (18) , കെപുരം കുണ്ടുങ്ങല്‍ മമ്മൂണ്ണിക്കാനകത്ത്‌ ജസീല്‍ (17) എന്നിവര്‍ക്ക്‌ സാരമായി പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഗുരുതരമായി പരിക്കേറ്റ അനസിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടു പോകുന്ന വഴിയാണ്‌ മരണം സംഭവിച്ചത്‌.

മൂലക്കലില്‍ ബുധനാഴ്‌ച വൈകീട്ട്‌ 5 മണിയോടെയാണ്‌ അപകടം നടന്നത്‌. താനൂര്‍ ഭാഗത്തേക്ക്‌ വരവെ 3 പേരും സഞ്ചരിച്ച ബൈക്ക്‌ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അനസ്‌ തിരൂര്‍ അക്ഷയ കോളേജില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയാണ്‌. ഉമ്മ നൂര്‍ജഹാന്‍, സഹോദരങ്ങള്‍: നിഷാദ്‌, ഹാജറ, ഫയറൂസ്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!