വിടി ബല്‍റാമിനു നേരെ ചീമുട്ടയേറ്

പാലക്കാട്; തൃത്താല എംഎല്‍എ വി ടി ബല്‍റാമിനു നേരെ ചീമുട്ട യേറും ആക്രമവും. പ്രതിഷേധത്തിനിടെ ഒരാള്‍ ബല്‍റാമിന് നേരെ ചീമുട്ട എറിയുകയായിരുന്നു. ഇന്ന് രാവിലെ 10.30 ന് തൃത്താലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ഇവിടെ ഒരു സ്വകാര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബല്‍റാം.

ചടങ്ങിന്റെ ഉദ്ഘാടന്‍ ബല്‍റാം ആയിരുന്നില്ല. വിശിഷ്ട സാന്നിധ്യമായാണ് ബല്‍റാം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഈ സമയത്താണ് എംഎല്‍എയ്‌ക്കെതിരെ ചീമുട്ട എറിഞ്ഞത്. ഇതോടെ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു.

കല്ലേറില്‍ എംഎല്‍എയുടെ ഇന്നോവ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ രണ്ടുവട്ടം ലാത്തി വീശി.