ശ്വേത മോനോനെ പരസ്യമായി അപമാനിച്ചു

സംശയം നീളുന്നത് ഉന്നതനിലേക്ക്

Swetha-Menonകൊല്ലം: കൊലത്ത് നടന്ന പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചു. തനിക്കെതിരെ അപമാന ശ്രമമുണ്ടായതായി ശ്വേത വെളിപ്പെടുത്തി. വേദിയില്‍ എത്തുംമുമ്പ് വാഹനത്തില്‍ നിന്ന് ഇറങ്ങി വേദിവരെ തന്നെ പിന്‍തുടര്‍ന്ന്് അപമാനിക്കാന്‍ ശ്രമിച്ചതായി ശ്വേത. തനിക്കെതിരെയുണ്ടായ ഈ സംഭവത്തില്‍ കടുത്ത അമര്‍ഷവും വേദനയും ഉണ്ടെന്ന് ശ്വേത പറഞ്ഞു.

സംഭവത്തില്‍ ജില്ലാ കളക്ടറോട് പരാതിപ്പെട്ടിട്ടുണ്ടെന്നും ശ്വേത പറഞ്ഞു. എന്നാല്‍ ആരാണ് ശ്വേതയെ അപമാനിച്ചതെന്ന് ശ്വേത വ്യക്തമാക്കിയിട്ടില്ല.

ഇന്ന് വൈകീട്ട് നടന്ന പരിപാടിയില്‍ ശ്വേതാ മേനോന് പുറമെ കൊല്ലം എംപിയും കോണ്‍ഗ്രസ് നേതാവുമായ പീതാംബര കുറുപ്പും, കലാഭവന്‍ മണിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആരാണ് അപമാനിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ നിരന്തരമുള്ള ചോദ്യത്തിന് നിങ്ങള്‍ വിഷ്വല്‍സ് കണ്ടുനോക്കു എന്നാണ് ശ്വേത മറുപടി പറഞ്ഞത്.

അതെസമയം ശ്വേതമേനോന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് കൊല്ലം ജില്ലാ കളക്ടര്‍ പറഞ്ഞു.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സിനിമ, സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തു നിന്നും ഉയരുന്നത്.