അനധികൃത സ്വത്ത്‌ സമ്പാദനം;ടി ഒ സൂരജിന്‌ സസ്‌പെന്‍ഷന്‍

Untitled-1 copyകൊച്ചി: അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. വിജിലിന്‍സ്‌ ഡയറക്ടര്‍ ഇതുസംബന്ധിച്ച ശുപാര്‍ശ ഇന്നലെ കൈമാറിയിരുന്നു. പത്ത്‌ വര്‍ഷത്തെ 70 ഇടപാടുകള്‍ സംബന്ധിച്ചാണ്‌ വിജിലന്‍സ്‌ പ്രധാനമായും പരിശോധിച്ചത്‌. സ്വത്ത്‌ വിവരങ്ങളെ കുറിച്ചുള്ള മുഴുവന്‍ രേഖകളും പരിശോധിച്ചു. വെള്ളിയാഴ്‌ച രാത്രിയിലാണ്‌ വിജിലന്‍സ്‌ സംഘം സൂരജിനെ ചോദ്യം കൊച്ചിയില്‍ വെച്ച്‌ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂര്‍ നീണ്ടു നിന്നു.

ടി ഒ സൂരജിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്‌ഡില്‍ 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടി 83 രൂപ അനധികൃത സമ്പാദ്യം കണ്ടെത്തിയതിനാല്‍ തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ടും രേഖകളും അന്വേഷണസംഘം വിജിലന്‍സ്‌ കോടതിയി്‌ല്‍ സമര്‍പ്പിച്ചു.

ലക്ഷക്കണക്കിന്‌ രൂപ ശമ്പളമുള്ളതിനാല്‍ കണ്ടെത്തിയതെല്ലാം ശരിയായ ഉറവിടമുള്ള പണമാണെന്ന സൂരജിന്റെ വാദം വിജിലന്‍സ്‌ തള്ളി. അടിസ്ഥാന ശമ്പളമായ 52,000 രൂപയും 107 ശതമാനം ബത്തയും കഴിഞ്ഞാലും സൂരജ്‌ അവകാശപ്പെടുന്നതുപോലെ വരുമാനമില്ല. സത്യവാങ്‌മുലത്തില്‍ നല്‍കിയിരിക്കുന്ന സ്വത്തിനേകാള്‍ കൂടുതല്‍ സ്വത്താണ്‌ വിജിലന്‍സ്‌ കണ്ടെത്തിയിരിക്കുന്നത്‌. എവിടെയും കാണിക്കാത്ത ഫോര്‍ട്ട്‌ കൊച്ചിയിലെ 17 സെന്റ്‌ ഭൂമിയുടെ രേഖകള്‍കൂടി വിജിലന്‍സ്‌ പിടിച്ചെടുത്തിരുന്നു. മൂവാറ്റുപ്പുഴ ആര്‍ഡിഒ, കോഴിക്കോട്‌ കളക്ടര്‍ എന്നീ പദവികളിലിരുന്ന കാലത്തും സൂരജിനെതിരെ കേസുകളുണ്ടായിരുന്നു. സൂരജിന്‌ മറ്റ്‌ സ്ഥലങ്ങളിലുള്ള ഭൂമി സംബന്ധിച്ചും അന്വേഷിക്കും.

പരിശോധനയില്‍ സൂരജിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത 23 ലക്ഷം രൂപയുടെ ഉറവിടം, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സൂരജിന്റെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളാണ്‌ ചോദ്യം ചെയ്യലില്‍ ഉന്നയിച്ചത്‌. കേസുമായി ബന്ധപ്പെട്ട്‌ സൂരജിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്‌തേക്കുമെന്ന്‌ സൂചന.

Related Articles