Section

malabari-logo-mobile

വിദ്യാര്‍ത്ഥികളുടെ ജീവന് മരണത്തിന്റെ ചൂളംവിളി; റെയില്‍വെക്കും ജനപ്രതിനിധികള്‍ക്കും നിസ്സംഗത..!!

HIGHLIGHTS : താനൂര്‍: താനൂര്‍ റെയില്‍വെ മേല്‍പ്പാലം തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഭീതിയില്‍. ദേവധാര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ റെ...

unnamedതാനൂര്‍: താനൂര്‍ റെയില്‍വെ മേല്‍പ്പാലം തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഭീതിയില്‍. ദേവധാര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ റെയില്‍വെ മേല്‍പ്പാലം ഫെബ്രുവരി 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. റെയില്‍വെ ലൈനിന് കേവലം 10 മീറ്റര്‍ മാത്രം അകല്‍ച്ചയാണ് 5000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദേവധാര്‍ സ്‌ക്കൂള്‍.

മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തോടുകൂടി റെയില്‍വെ ഗൈറ്റ് എന്നേന്നേക്കുമായി അടക്കും. ഇതോടെ ട്രെയിന്‍ വരുന്നത് അറിയുവാനുള്ള സൂചകങ്ങള്‍ നഷ്ടമാകും. നിലവില്‍ ഈ ഭാഗത്ത് ഫെന്‍സിങ് പോലുമില്ല. ലെവല്‍ക്രോസുള്ള സമയത്ത് തന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ ദാരുണമായി മരണപ്പെട്ടിട്ടുണ്ട്. അടഞ്ഞ് കിടക്കുന്ന ലെവല്‍ക്രോസാണ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിന്‍ വരുന്നത് അറിയുവാനുള്ള ഏക മാര്‍ഗ്ഗം. മേല്‍പ്പാലത്തിന്റെ ഉദ്ഘാടനശേഷം ലെവല്‍ക്രോസ് അടച്ചിട്ടാല്‍ മരണത്തിന്റെ ചൂളംവിളിയോടെ ആയിരിക്കും ഓരോ ട്രെയിനുകളും കടന്നുപോവുക. വിലമതിക്കാനാവാത്ത കുരുന്നുകളുടെ ജീവന്‍ പണയം വെക്കാതിരിക്കണമെങ്കില്‍ അടിയന്തിരമായി തന്നെ അണ്ടര്‍ വേയോ, ഫൂട്ട് ഓവര്‍ബ്രിഡ്‌ജോ നിര്‍മ്മിക്കണം. ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ മൗനം പാലിക്കുകയും ഒപ്പം മേല്‍പ്പാലം ഉദ്ഘാടനം കെങ്കേമമാക്കുന്ന തയ്യാറെടുപ്പുമാണ്.

sameeksha-malabarinews

മുഖ്യമന്ത്രി കാര്യങ്ങളെ അത്യധികം ഗൗരവപൂര്‍ണ്ണമായി കാണണമെന്നും അടിയന്തിര പ്രാധ്യനമുള്ള വിഷയമായി പരിഗണിച്ച് വേണ്ട മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുക്കാര്‍ ആവശ്യപ്പെട്ടു.
താനൂരിലെ ഒരു പൊതു പ്രവര്‍ത്തകന്‍ വിവരാവകാശ നിയമപ്രകാരം പാലക്കാട് റെയില്‍വെ ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ദേവധാര്‍ സ്‌ക്കൂളിന് സമീപം അണ്ടര്‍വേയോ, ഫൂട്ട് ഓവര്‍ബ്രിഡ്‌ജോ നിര്‍മ്മിക്കാന്‍ ഒരു പ്രപ്പോസല്‍ പോലുമില്ല എന്നാണ്. അങ്ങിനെയെങ്കില്‍ അണ്ടര്‍വേയോ, ഫൂട്ട്ഓവര്‍ബ്രിഡ്‌ജോ നിര്‍മ്മിക്കുമെന്ന് പറഞ്ഞ് റെയില്‍വെയും ജനപ്രതിനിധികളും ജനങ്ങളെ കബളിപ്പിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്തെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. റെയില്‍വെ മനുഷ്യനിര്‍മ്മിതമാണെന്നും… അത് ജീവന്‍ കവരാനുള്ളതല്ലെന്നും….

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!