വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്നു.

harshഹൈദരാബാദ്‌: ഹൈദരാബാദില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ ക്ലാസ്‌ മുറിയില്‍ സീനിയര്‍ വിദ്യാര്‍ഥി അടിച്ചു കൊന്നു. 19 കാരനായ ഹര്‍ഷവര്‍ധന്‍ റാവു എന്ന വിദ്യാര്‍ത്ഥിയാണ്‌ കൊല്ലപ്പെട്ടത്‌. ഇയാളുടെ ക്ലാസിലെ വിദ്യാര്‍ത്ഥിനിയോട്‌ സീനിയര്‍ വിദ്യാര്‍ത്ഥി മോശമായി പെരുമാറിയത്‌ ചോദ്യം ചെയ്‌തതാണ്‌ കൊലപാതകത്തിന്‌ കാരണമായത്‌. സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

സതീഷ്‌ കോഡ്‌കാര്‍ (22) എന്ന സീനിയര്‍ വിദ്യാര്‍ഥിയ്‌ക്കെതിരെയാണ്‌ പോലീസ്‌ അന്വേഷണം നടത്തുന്നത്‌. ഹര്‍ഷവര്‍ധന്റെ ക്ലാസിലെ പെണ്‍കുട്ടിയെ സതീഷ്‌ ശൈല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌തതാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌.

സതീഷ്‌ ഇടിച്ചതിനെ തുടര്‍ന്ന്‌ ഹര്‍ഷവര്‍ധന്‍ തല ബഞ്ചിലിടിച്ച്‌ വീഴുകയായിരുന്നു. അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ പിന്നീട്‌ നമ്പിള്ളി ഹോസ്‌പിറ്റിലേക്ക്‌ കൊണ്ടുപോവുകയും അവിടെവെച്ച്‌ മരണം സംഭവിക്കുകയുമായിരുന്നു.

തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ്‌ മരണകാരണമെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.