വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കില്ല;ബസുടമകളുടെ അമിതാവേശം നല്ലതല്ല: മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. വിദ്യാര്‍ത്ഥികളുടെ ബസ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ബസുടമകള്‍ സര്‍ക്കാറിനെ കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ലെന്നും അതിനു ശേഷമെ എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ പറ്റു എന്നും മന്ത്രി പറഞ്ഞു. ബസുടമകളുടെ അമിതാവേശം നല്ലതല്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ലെന്ന് നിലപാടെടുത്തത്. അനിയന്ത്രിതമായി ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ യാത്ര നിര്‍ത്തലാക്കാന്‍ ബസുടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായാണ് കഴിഞ്ഞ ദിവസം ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്.

അതെസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുടുമെന്ന് കഴിഞ്ഞ ദിവസം ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.

Related Articles