Section

malabari-logo-mobile

പുഴയുടെ വീണ്ടെടുപ്പിന് നഗരസഭയുടെ പുഴയാത്ര

HIGHLIGHTS : മലപ്പുറം:മലപ്പുറത്തിന്റെ ജലസ്രോതസ്സായ കടലുണ്ടിപുഴ വീണ്ടെടുത്ത് വരും തലമുറക്ക് കൈമാറാനായി പുഴ യാത്ര നടത്തി. പുഴയിലെ കയ്യേറ്റവും മാലിന്യങ്ങളും കണ്ടെ...

മലപ്പുറം:മലപ്പുറത്തിന്റെ ജലസ്രോതസ്സായ കടലുണ്ടിപുഴ വീണ്ടെടുത്ത് വരും തലമുറക്ക് കൈമാറാനായി പുഴ യാത്ര നടത്തി. പുഴയിലെ കയ്യേറ്റവും മാലിന്യങ്ങളും കണ്ടെത്തി നടപടിയെടുക്കാനും ജല സ്രോതസ് സംരക്ഷിക്കുതിനുമായാണ് മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തില്‍ തോണി യാത്ര സംഘടിപ്പിച്ചത്. പുഴകളും ജലസ്രോതസുകളും സംരക്ഷിക്കുക പുഴ നശിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ജനകീയ പുഴ യാത്ര.

താമരക്കുഴി ആനക്കടവ് പാലത്തിനടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യാത്രയില്‍ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഗവ.കോളജ് എന്‍ എസ് എസ് യുണിറ്റ് പ്രവര്‍ത്തകര്‍, ക്ലബ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ‘ജലസംരക്ഷണവും പരിപാലനവും ‘ എന്ന ഹരിതകേരളം മിഷന്റെ ഭാഗമായി പുഴ, തോട് സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കടലുണ്ടിപ്പുഴ, വലിയതോട്, കൈനോട് തോട് എന്നീ മൂന്ന് നീര്‍ത്തട മേഖലയാണ് നഗരസഭയിലുള്ളത്. എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മ്മ സേന രൂപീകരിച്ച് ജലസ്രോതസുകള്‍ സംരക്ഷിക്കും. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ അധ്യക്ഷന്‍മാരായാണ് ഹരിത കര്‍മ സേന രൂപീകരിക്കുക. പുഴ സംരക്ഷണത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീല ടീച്ചര്‍ പറഞ്ഞു.

sameeksha-malabarinews

പുഴയാത്രയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ സി എച്ച് ജമീല ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗസിലര്‍ ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി എ സലീം, ഫസീന കുഞ്ഞി മുഹമ്മദ്, കൗസിലര്‍മാരായ ഒ സഹദേവന്‍, കെ കെ മുസ്തഫ, ഇ കെ മൊയ്തീന്‍, അഡ്വ, റിനിഷ റഫീഖ്, മലപ്പുറം സര്‍വീസ് ബാങ്ക് പ്രസിഡണ്ട് സമീര്‍ വാളന്‍, താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് വി പി സുബ്രമണ്യന്‍ മാസ്റ്റര്‍, ഫവാസ് തുടങ്ങിയവര്‍ സംസാരിച്ചു.അസി.എഞ്ചിനീയര്‍ ഫവാസ് നമീര്‍ ഹരിത മിഷന്‍ ജില്ലാ കവീനര്‍ ഇ അജ്മല്‍ പദ്ധതി വിശദീകരിച്ചു. സെക്രട്ടറി എന്‍.കെ. കൃഷ്ണകുമാര്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി റിയാസ് നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!