നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ കൂട്ടബലാത്സംഗം ചെയ്തു;ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

പാട്‌ന: ബീഹാറില്‍ പട്ടാപകല്‍ നടുറോഡില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു കൂട്ടം യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. ആറുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഈ ദൃശ്യങ്ങള്‍ അക്രമികള്‍തന്നെയാണ് പകര്‍ത്തി ഓണ്‍ലൈനിനലൂടെ പ്രചരിപ്പിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബിഹാറിലെ ജെഹനാബാദില്‍ ശനിയാഴ്ചയാണ് മനുഷ്യത്വത്തിന് നിരക്കാത്ത ക്രൂര പ്രവൃത്തി അരങ്ങേറിയത്. പെണ്‍കുട്ടിയുടെ വസ്ത്രം അക്രമികള്‍ വലിച്ച് കീറുകയും ലൈംഗികമായി ആക്രമിക്കുകയുമായിരുന്നു. ആക്രമിക്കുന്നവരോട് കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും അക്രമം തുടരുകയായിരുന്നു.

വീഡിയോയില്‍ കണ്ട ഒരു ബൈക്കിന്റെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ജെഹനാബാദില്‍ രജസ്റ്റര്‍ ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top