കൂട്ടുകാരൊത്ത്‌ നീന്തല്‍ പഠിക്കാന്‍ പോയ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു


dddപരപ്പനങ്ങാടി :കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ പോയ പ്ലസ്‌ വണ്‍  വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ചുടലപറമ്പ്‌  അമ്മാറമ്പത്ത്‌ മുസ്‌തഫയുടെ മകനായ റിസാല്‍(16) ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ പത്തര മണിക്ക്‌ വള്ളിക്കുന്ന്‌ അത്താണിക്കലിനടുത്തുള്ള പഞ്ചായത്ത്‌ കുളത്തില്‍ കൂട്ടുകാരോടൊത്ത്‌ കുളിക്കാനിറങ്ങിയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌. റിസാല്‍ പരപ്പനങ്ങാടി മലബാര്‍ കോ ഓപറേറ്റീവ്‌ കോളേജിലെ വിദ്യാര്‍ത്ഥിയാണ്‌

ഇന്ന്‌ കോളേജിന്‌ അവധിയായതിനാല്‍ ഉമ്മയുടെ ചെട്ടിപടിയിലെ വീട്ടിലേക്ക്‌ പോയതായിരുന്നു. അവിടനിന്ന്‌ കൂട്ടുകാരോടൊത്ത്‌ അത്താണിക്കലെ കുളത്തില്‍ കുളിക്കാനത്തിയതായിരുന്നു സംഘം. അപകടം നടന്നതറിഞ്ഞ്‌ ഓടിക്കുടിയ നാട്ടുകാര്‍ റിസാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌ മോര്‍ട്ടം ചെയ്‌ത ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കി. തുടര്‍ന്ന വൈകീട്ട്‌ ആറര മണിയോടെ ചിറമംഗലം ജുമാ മസ്‌ജിദ്‌ പള്ളിയില്‍ ഖബറടക്കി
മാതാവ്‌ ജമീല സഹോദരങ്ങള്‍ ഉമൈദ്‌. ജുമെരിയ