വഴിയോര ഭാഗ്യക്കുറി കച്ചവടക്കാര്‍ക്ക് ബീച്ച് അംബ്രല്ല

മലപ്പുറം:സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായ വഴിയോര കച്ചവടക്കാര്‍ക്ക് 300 രൂപ ഗുണഭോക്തൃവിഹിതം അടച്ച് ബീച്ച് അംബ്രല്ല നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കുമായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. അവസാന തീയ്യതി 2018 മെയ് 31.ഫോണ്‍: 0483 273 4171