Section

malabari-logo-mobile

സംസ്ഥാന സ്‌കൂള്‍ കായികോത്സവം മൂന്ന് മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍

HIGHLIGHTS : തേഞ്ഞിപ്പലം: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തി...

തേഞ്ഞിപ്പലം: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ നടക്കും. 14 ജില്ലകളില്‍ നിന്ന് 2800 കായിക താരങ്ങള്‍ പങ്കെടുക്കു കായികോത്സവം വൈകീട്ട് 3.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനാവും. ഒളിംപ്യന്‍ പി.ടി. ഉഷ, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്, ഒളിംപ്യന്‍ കെ.ടി ഇര്‍ഫാന്‍ എിവര്‍ മുഖ്യാതിഥികളാവും. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ ടി.വി. ഇബ്രാഹീം, വി.അബ്ദുറഹിമാന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, കാലിക്കറ്റ് യൂണിവഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, കേരള സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസംബര്‍ ആറിന് വൈകീട്ട് 4.30 ന് സമാപന ചടങ്ങ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല മുഖ്യാതിഥിയാവും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!