സംസ്ഥാനത്ത് വേനല്‍ക്കാലത്ത് പവര്‍കട്ട് ഉണ്ടാകില്ല;എംഎം മണി

തിരുവനന്തപുരം:  സംസ്ഥാനത്ത് വേനല്‍ക്കാലത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലാണ്. മഴകുറഞ്ഞത്  വൈദ്യുതി ഉല്‍പാദനത്തെയും ബാധിക്കും .  മഴ ലഭിച്ചത് ആശ്വാസമാണ്.നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

നിലവില്‍ 70 ശതമാനത്തോളം വൈദ്യുതി പുറത്ത് നിന്നുംവാങ്ങുകയാണ്. ആവശ്യമുുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. അതും കുറയുവാനാണ് സാധ്യത. അതിനാല്‍ കൂടുതല്‍ വൈദ്യുതി പുറത്ത്നിന്ന് വാങ്ങേണ്ടി വരും. വൈദ്യുതി ബോര്‍ഡ് അതിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.