പ്രൊഫൈലായി സോഷ്യല്‍ മീഡിയകളില്‍ സ്വന്തം ചിത്രങ്ങള്‍ ഉപയോഗിക്കണം;ഡിജിപി

Untitled-1 copyകൊച്ചി: സോഷ്യല്‍ മീഡയികളില്‍ പ്രൊഫൈല്‍ ചിത്രമായി സ്വന്തം പടങ്ങള്‍ തന്നെ ഉപയോഗക്കണമെന്ന്‌ ഡിജിപി സെന്‍കുമാര്‍. അദേഹം തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ഇക്കാര്യം വ്യകതമാക്കിയത്‌. കൂടാതെ സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ട്‌ തുടങ്ങുമ്പോള്‍ യഥാര്‍ത്ഥപേര്‌ തന്നെ നല്‍കാന്‍ ശ്രദ്ധിക്കണമെന്നും അദേഹം വ്യക്തമാക്കുന്നുണ്ട്‌.

ഫ്രണ്ട്‌ റിക്വസ്റ്റുകള്‍ നല്‍കുമ്പോഴും സ്വീകരിക്കുമ്പോഴും കൂടതല്‍ ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്‌. ഫോട്ടോ ഇല്ലാതെ വരുന്ന ഫ്രണ്ട്‌ റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്നും വ്യാജമാണെന്ന്‌ തോന്നുന്ന പക്ഷം അത്തരക്കാരുടെ പോസ്‌റ്റുകള്‍ നല്ലവണ്ണം പരിശോധിക്കണമെന്നും പറയുന്നു.

നിങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക്‌ മാത്രം കാണാന്‍ കഴിയുന്ന വിധത്തില്‍ സെറ്റിംങ്‌സില്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കണം പബ്ലിക്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ ഫ്രണ്ട്‌സ്‌ എന്നീ ഭാഗങ്ങളില്‍ ഫോട്ടോകളോ വ്യക്തിപരമായ പോസ്‌റ്റുകളോ ഇടാതിരിക്കുണമന്നും അദേഹം തന്റെ പോസ്‌റ്റിലൂടെ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

സോഷ്യല്‍ നെറ്റ്വര്‍ക്ക്‌കളില്‍ പോസ്‌റ്റ്‌ ചെയ്യപ്പെടുന്ന ഭീഷണികള്‍, അനുചിതമായ പോസ്‌റ്റുകള്‍ മുതലായവ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. തുടങ്ങിയ കാര്യങ്ങളാണ്‌ ഡിജിപി തന്റെ വാളില്‍ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

പോസ്‌റ്റ്‌

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സൈബര്‍ ലോകത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളുടെ സ്ഥാനം വളരെ വലുതാണ്. ഇന്നത്തെ കാലത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റ്കളുടെ പ്രചാരവും വളരെ വേഗത്തിലാണ്. ഇന്ന് ലോകമെമ്പാടും facebook, ട്വിറ്റെര്‍ പോലുള്ള നിരവധി പബ്ലിക്‌, പ്രൈവറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌കള്‍ ഉണ്ട്. ഇതില്‍ ഏറ്റുവം പ്രചാരമുള്ള ഫേസ് ബുക്കില്‍ തന്നെ ലക്ഷകണക്കിന് ഉപയോക്താക്കള്‍ ഉണ്ട്.

ചെയ്യേണ്ട കാര്യങ്ങള്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ പേര്, പ്രൊഫൈല്‍ ചിത്രമായി നിങ്ങളുടെ ചിത്രം തന്നെ ഉപയോഗിക്കുക. ഇത് നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനു സഹായിക്കും.

നിങ്ങള്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതിനു മുന്‍പ്, നിങ്ങള്‍ക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവരുടെയും പ്രൊഫൈല്‍ വിവരങ്ങള്‍ വ്യക്തമായി മനസിലാക്കിയ ശേഷം മാത്രം റിക്വസ്റ്റ് അയക്കുകയോ/ സ്വീകരിക്കുകയോ ചെയ്യാവൂ.

വളരെയധികം വ്യാജപ്രൊഫൈല്‍ ഉള്ള ഒരു മേഖലയാണ് ഫേസ്ബുക്ക്. പലപ്പോഴും പ്രൊഫൈല്‍ വിവരങ്ങള്‍ യഥാര്‍ത്ഥമാവണമെന്നില്ല.

ഫേസ് ബുക്കില്‍ സൂക്ഷിക്കുന്ന നിങ്ങളുടെ ആല്‍ബത്തിലുള്ള ഫോട്ടോകള്‍ നിങ്ങള്‍ക്കോ, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ മാത്രം കാണാവുന്ന തരത്തില്‍ സെറ്റിങ്ങ്സ്സില്‍ മാറ്റം വരുത്തുക. പബ്ലിക്, ഫ്രെണ്ട്സ് ഓഫ് ഫ്രെണ്ട്സ് എന്നീ ഭാഗങ്ങളില്‍ ഫോട്ടോകളോ വ്യക്തിപരമായ പോസ്റ്റുകളോ ഇടാതിരിക്കുക.

അപരിചിതരില്‍ നിന്നുള്ള ഫ്രണ്ട്സ് റിക്വസ്റ്റ്കള്‍ പ്രത്യേകിച്ചും, ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈല്‍ ഉള്ളവരുടെത് നിര്‍ബന്ധമായും ഒഴിവാക്കുക. വ്യാജന്മാരാണെന്നു തോന്നിയാല്‍ കുറച്ച് പഴയ പോസ്റ്റുകള്‍ പരിശോധിക്കാവുന്നതാണ്.

നിങ്ങളുടെ പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ അപരിചിതരായവര്‍ കാണാതിരിക്കുവാന്‍ സെറ്റിങ്ങ്സ്സില്‍ ആവശ്യമായ മാറ്റം വരുത്തുക.

ഫേസ് ബുക്കില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുമ്പോള്‍ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും, അടുത്ത് അറിയാവുന്നവരയൂം മാത്രം ഉള്‍പെടുത്തുക.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന ഭീഷണികള്‍, അനുചിതമായ പോസ്റ്റുകള്‍ മുതലായവ ശ്രദ്ധയില്പ്പെട്ടാല്‍ ബന്ധപെട്ട അധികാരികളെ അറിയിക്കുക.

ചെയ്യരുതാത്തത്

ഫേസ് ബുക്കിലെ പ്രൊഫൈല്‍ സെറ്റിങ്ങ്സ്സില്‍ മാറ്റം വരുത്താതെയുള്ള ഉപയോഗം, നിങ്ങളുടെ ഫേസ് ബുക്ക്‌ വിവരങ്ങള്‍, ചിത്രങ്ങള്‍, തുടങ്ങിയവ അപരിചിതരായ ആള്‍ക്കാര്‍ കാണാന്‍ ഇടയാകും.

പബ്ലിക്‌ ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ അനുചിതമല്ലാത്തവ ഷെയര്‍/ലൈക്‌ ചെയ്യാതിരിക്കുക.
വ്യക്തിപരമായി പരിചയമില്ലാതവരുടെ ഫേസ് ബുക്കിലൂടെയുള്ള ക്ഷണം, ഒഴിവാക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പേഴ്സണല്‍ മെസ്സേജലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക.
ഫേസ് ബുകിലുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ, വ്യക്തിപരമായി അധിഷേപിക്കുന്നതോ ആയ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.