Section

malabari-logo-mobile

ഒരു കുട്ടിയെ പഠിപ്പിക്കു പദ്ധതി; ഖത്തര്‍ റേസിംഗ്‌ ആന്റ്‌ ഇക്വസ്‌ട്രിയന്‍ ക്ലബ്‌ സംഭാവന നല്‍കി

HIGHLIGHTS : ദോഹ: ആഗോള വിദ്യാഭ്യാസ പദ്ധതിയായ ഒരു കുട്ടിയെ പഠിപ്പിക്കൂ പദ്ധതിയുടെ ഭാഗമായി ഖത്തര്‍ റേസിംഗ് ആന്റ് ഇക്വസ്ട്രിയന്‍ ക്ലബ് നാല്‍പ്പതിനായിരം ബ്രിട്ടീഷ് ...

downloadദോഹ: ആഗോള വിദ്യാഭ്യാസ പദ്ധതിയായ ഒരു കുട്ടിയെ പഠിപ്പിക്കൂ പദ്ധതിയുടെ ഭാഗമായി ഖത്തര്‍ റേസിംഗ് ആന്റ് ഇക്വസ്ട്രിയന്‍ ക്ലബ് നാല്‍പ്പതിനായിരം ബ്രിട്ടീഷ് പൗണ്ട് സംഭാവന നല്കിയതായി പരിപാടി നടത്തുന്ന എജുക്കേഷന്‍ അബൗവ് ആള്‍ ഫൗണ്ടേഷന്‍ അറിയിച്ചു.
ബ്രിട്ടനില്‍ നടന്ന പഞ്ചദിന ഗുഡ്‌വുഡ് ഫെസ്റ്റിവലിന്റെ ഭാഗമായ റേസിംഗിനെ തുടര്‍ന്നാണ് സംഭാവന നല്കിയത്.
അടുത്ത അധ്യയന വര്‍ഷത്തില്‍ 10 മില്ല്യന്‍ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതായി എജുക്കേഷന്‍ അബൗവ് ആള്‍ ഫൗണ്ടേഷന്‍ സി ഇ ഒ മാര്‍സിയോ ബര്‍ബോസ പറഞ്ഞു.
ഇതിനകം അഞ്ച് മില്ല്യന്‍ കുട്ടികളെ സ്‌കൂളില്‍ എത്തിച്ചുകഴിഞ്ഞു.
ഖത്തര്‍ റേസിംഗ് ആന്റ് ഇക്വസ്ട്രിയന്‍ ക്ലബ്ബില്‍ നിന്നും ലഭിച്ചതുപോലുള്ള സംഭാവനകളുണ്ടായാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ഖത്തറിലെ വിവിധ സര്‍ക്കാര്‍ വികസന, കായിക, സഹകരണ സംഘങ്ങളില്‍ നിന്നും സംഭാവനകള്‍ ലഭിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
പുരുഷ ലോക ഹാന്‍ഡ്ബാള്‍ ചാംപ്യന്‍ഷിപ്പ്, കൊറിയന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി, ഫ്രഞ്ച് ഡവലപ്‌മെന്റ് ഏജന്‍സി, ഖത്തര്‍ ഇക്വസ്ട്രിയന്‍ ആന്റ് റേസിംഗ് ക്ലബ്ബ്, ഖത്തര്‍ ഇന്‍ഷൂറന്‍സ് കമ്പനി, ഡബ്ല്യു ദോഹ ഹോട്ടല്‍ ആന്റ് റസിഡന്‍സ്, അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ട്രേഡിംഗ് തുടങ്ങിയവ അവയില്‍ ചിലതാണെന്നും മാര്‍സിയോ ബാര്‍ബോസ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!