ഇന്ന് ബാങ്കുകള്‍ പണിമുടക്കുന്നു

കോഴിക്കോട്: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ(യു എഫ് ബി യു)നേതൃത്വത്തില്‍ ഇന്ന് ബാങ്കുകള്‍ പണിമുടക്കുന്നു. ബാങ്കുകളുടെ അഖിലേന്ത്യ പണിമുടക്കില്‍ ഒമ്പത് യൂണിയുകളാണ് പങ്കെടുക്കുന്നത്. സമരത്തില്‍ ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുക്കുന്നതിനാല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂര്‍ണമായും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

സ്വകാര്യവത്കരണ-ലയനനീക്കങ്ങള്‍ ഉപേക്ഷിക്കുക, കോര്‍പ്പറേറ്റ് കിട്ടാകടങ്ങള്‍ എഴുതിത്തള്ളാതിരിക്കുക, ബാങ്ക് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കില്‍ പത്ത് ലക്ഷത്തോളം ജീവനക്കാരാണ് പങ്കെടുക്കുന്നത്.

ചീഫ് ലേബര്‍ കമ്മീഷണറുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ പണിമുടക്കുമായി യൂണിയനുകള്‍ മുന്നോട്ടുപോവാന്‍ തീരുമാനിക്കുകയായിരുന്നു. അതെസമയം സ്വകാര്യ ബാങ്കുകള്‍ പണിമുടക്കില്‍ പങ്കെടുക്കില്ല.