Section

malabari-logo-mobile

നഗരത്തിന്റെ രേഖാചിത്രങ്ങളുമായി വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : കോഴിക്കോട്: രേഖാ ചിത്രങ്ങളിലൂടെ നഗരത്തിന്റെ കഥ പറഞ്ഞ് വിദ്യാര്‍ത്ഥികള്‍. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സംഘടിപ്പിച്ച ക്രോസ്സിങ് കോണ്ടിനെന്റ...

കോഴിക്കോട്: രേഖാ ചിത്രങ്ങളിലൂടെ നഗരത്തിന്റെ കഥ പറഞ്ഞ് വിദ്യാര്‍ത്ഥികള്‍. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സംഘടിപ്പിച്ച ക്രോസ്സിങ് കോണ്ടിനെന്റ്‌സ്-17ന്റെ ഭാഗമായി നടത്തിയ ‘ടേക്കിങ് എ ലൈന്‍ ഫോര്‍ എ വോക്ക്’ എന്ന ശില്‍പ്പശാലയുടെ ഭാഗമായാണ് നാല്‍പ്പതോളം ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് നഗരത്തിന്റെ  വ്യത്യസ്ത ഭാവങ്ങള്‍ രേഖാചിത്രങ്ങളിലാക്കിയത്.

നഗര ഹൃദയത്തിലൂടെ സഞ്ചരിച്ച് നഗരത്തിന്റെ തനതായ ജീവിതം ക്യാന്‍വാസില്‍ പകര്‍ത്തുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. മാനാഞ്ചിറ മുതല്‍ ഗുജറാത്തി സ്ട്രീറ്റു വരെയുള്ള  ചരിത്ര പ്രധാനമായ സ്ട്രീറ്റുകളാണ് ഇതിനായി ഇവര്‍ തെരഞ്ഞെടുത്തത്. സ്ട്രീറ്റിലെ ആളുകളുമായി സംസാരിച്ച് ചരിത്രം മനസ്സിലാക്കുകയും സ്ട്രീറ്റും അവരും തമ്മിലുളള ബന്ധം തിരിച്ചറിയുകയും പിന്നീട് അത് ചിത്രങ്ങളിലൂടെ പകര്‍ത്തുകയുമായിരുന്നു.

sameeksha-malabarinews

കോഴിക്കോട് നഗരത്തിലെ ചരിത്രമുറങ്ങുന്ന മാനാഞ്ചിറ, എസ്എം സ്ട്രീറ്റ് , വലിയങ്ങാടി, സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഗണ്ണി സ്ട്രീറ്റ്, സില്‍ക്ക് സ്ട്രീറ്റ്, ഗുജറാത്തി സ്ട്രീറ്റ് എിവിടങ്ങളിലെ കാഴ്ച്ചകളാണ് വിദ്യാര്‍ത്ഥികള്‍ പേനകൊണ്ട് പകര്‍ത്തിയത്. പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ വിദ്യാര്‍ത്ഥികളും അവര്‍ നടന്നു വന്ന നഗരവീഥിയുടെ കഥ രേഖാ ചിത്രങ്ങളിലാക്കി. ഈ സ്ട്രീറ്റുകളില്‍ നി്ന്ന്  മായ്ഞ്ഞ് പോയ കാഴ്ച്ചകള്‍ അവിടുത്തെ ആളുകളുമായി സംസാരിച്ച് രേഖാചിത്രങ്ങളില്‍ ഇവര്‍ പുനര്‍ സൃഷ്ടിക്കുകയും ചെയ്തു.

ആര്‍ക്കിടെക്റ്റുകളായ ബ്രിജേഷ് ഷൈജല്‍, വിവേക് പിപി, നിഷാന്‍ എം തുടങ്ങിയവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. മായ്ഞ്ഞുകൊണ്ടിരിക്കുന്ന നഗരകാഴ്ച്ചകള്‍ രേഖാചിത്രങ്ങളിലൂടെ പകര്‍ത്തി അത് പുതിയ തലമുറയ്ക്കായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്്  ശില്‍പ്പശാല സംഘടിപ്പിച്ചതെ്ന്ന് ആര്‍ക്കിടെക്റ്റ് ബ്രിജേഷ് ഷൈജല്‍ പറഞ്ഞു. നഗരത്തിന്റെ ആര്‍ക്കിടെക്ച്ചര്‍ യഥാര്‍ത്ഥത്തില്‍ സ്ട്രീറ്റുകളിലാണ് ഉള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ കൂടിയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. മാളുകളിലുള്ളതിനേക്കാളും വ്യത്യസ്ത കാഴ്ച്ചകളും നിറങ്ങളും അവസ്ഥകളും സ്ട്രീറ്റുകളിലാണ് ഉള്ളതെ്ന്ന വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാനും ഈ ശില്‍പ്പശാലയിലൂടെ സാധിച്ചെന്ന് ആര്‍ക്കിടെക്റ്റ് വിവേക് പിപി ചൂണ്ടികാട്ടി.

ഒരാഴ്ച്ച നീണ്ടു നിന്ന ക്രോസ്സിങ് കോണ്ടിനെന്റ്‌സ്-17 അമ്പായത്തോട് അവനിയില്‍ ഇന്ന് സമാപിക്കും. രാജ്യത്തെ വിവിധ നഗരങ്ങളില്‍  നിന്നുമായി ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും വിദ്യാര്‍ത്ഥികളും കലാകാരന്‍മാരുമടക്കം ഇരുന്നൂറോളം ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സമാപന ദിവസമായ ഇന്ന് ചലച്ചിത്രപ്രവര്‍ത്തകരായ സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ തുടങ്ങിയവര്‍ സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!