Section

malabari-logo-mobile

എയ്ഡ്‌സിനെതിരെ നിലമ്പൂരില്‍ നിന്നും ഹ്വസ്വ ചിത്രം

HIGHLIGHTS : മലപ്പുറം: എയ്ഡ്‌സ് രോഗത്തിനെതിരെ മുന്നറിയിപ്പുമായി നിലമ്പൂരില്‍ നിന്നുള്ള ഹ്രസ്വ ചിത്രം ഇന്ന് റിലീസ് ചെയ്യും. 'സ്പിരിറ്റ് ഡോണ്ട് നെഗ്ലക്്റ്റ്' എന്ന...

spirit-nilambur-short-flm-copyമലപ്പുറം: എയ്ഡ്‌സ് രോഗത്തിനെതിരെ മുന്നറിയിപ്പുമായി നിലമ്പൂരില്‍ നിന്നുള്ള ഹ്രസ്വ ചിത്രം ഇന്ന് റിലീസ് ചെയ്യും. ‘സ്പിരിറ്റ് ഡോണ്ട് നെഗ്ലക്്റ്റ്’ എന്ന ചിത്രം നിലമ്പൂര്‍ സ്വദേശികളായ ദേവാനന്ദ് പറക്കാട്ടും ദിവിന്‍ മുരുകേശും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മുന്നറിയിപ്പുകളെ മറക്കുകയോ, സൗകര്യപൂര്‍വം അവഗണിക്കുകയോ ചെയ്യുമ്പോള്‍ അത് തിരിച്ചു കയറാനാവാത്ത പടുകഴിയില്‍ കൊണ്ടെത്തിക്കുമെന്ന ആശയമാണ് 25 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം പങ്കുവെക്കുന്നത്. ബീക്കണ്‍ പ്രോഡക്്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്ന് വൈകീട്ട്് 3.30 ന് എം.ഇ.എസ് മമ്പാട് കോളജില്‍ നടക്കും. ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത് ജിതന്‍ സാന്‍വിയാണ്. പ്രിന്‍സാണ് ഗാനരചനയും സംഗീതവും നിര്‍മിച്ചിരിക്കുന്നത്. പശ്ചാതല സംഗീതമൊരുക്കിയിരിക്കുന്നത് യു.എസ് ബിനു നിലമ്പൂരാണ്. ക്യാമറ ഷെന്റോ വി ആന്റോയും എഡിറ്റിങ് ഹരീഷ് മോഹനനും നിര്‍വഹിച്ചിരിക്കുന്നു. ജാഷിദ് എ.ടി.ആര്‍ വി.എഫ്.എക്‌സ് നിര്‍വഹിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!