Section

malabari-logo-mobile

മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം

HIGHLIGHTS : മലപ്പുറം: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ചില അധ്യാപകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപമുയരുന്നു..

മലപ്പുറം: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ചില അധ്യാപകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപമുയരുന്നു..
അനീഷ്‌ മാസ്റ്റര്‍ ആത്മഹത്യചെയ്‌ത സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക്‌ ഗുരുരരമായി പരിക്കേറ്റിരുന്നു. ഈ കേസിലാണ്‌ മൂന്നിയൂര്‍ സ്‌കൂളിലെ ചില അധ്യാപകരെ പ്രതി ചേര്‍ക്കാനുള്ള ഗൂഢശ്രമം നടക്കുന്നത്‌.പോലീസിന്റെ ഉന്നതങ്ങളില്‍ ബന്ധമുള്ള വള്ളിക്കുന്ന്‌ സ്വദേശിയുടെ സഹായത്തോടെ ജില്ലയിലെ കേസന്വേഷിക്കുന്ന ചില ഉദ്യോഗസ്ഥരെ സ്വാധീനിക്കാനാണ്‌ ഇടപെടല്‍ നടന്നിരിക്കുന്നത്‌

സംഘര്‍ഷം നടന്ന ശേഷം സംഭവസ്ഥലത്ത്‌ നിന്ന്‌ പതിനേഴ്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇന്നലെ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മറ്റി അംഗം പ്രിന്‍സ്‌ കുമാറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇതിനിടയിലാണ്‌ ഈ ലിസ്റ്റില്‍ സ്‌കൂള്‍ അധ്യാപകരെയും പ്രതിചേര്‍ക്കാനുള്ള നീക്കം നടത്തുന്നത്‌.

sameeksha-malabarinews

നേരത്തെ ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ത്താണ്‌ അനീഷ്‌ മാസ്റ്റെറ സസ്‌പെന്‍ഡ്‌ ചെയ്‌തതും പിന്നീട്‌ പിരിച്ച്‌ വിട്ടപ്പെട്ടതും. അനീഷ്‌ മാസ്റ്ററെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്ത ചില അധ്യാപകരെ ടാര്‍ജറ്റ്‌ ചെയ്യുന്നതായാണ്‌ ആക്ഷേപം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!