സോളാര്‍ കേസ്‌ ഒതുക്കാന്‍ സരിതയ്‌ക്ക്‌ പണം നല്‍കിയത്‌ മുഖ്യമന്ത്രിയെന്ന്‌ ഫെനി ബാലകൃഷ്‌ണന്‍

Untitled-1 copyതിരു: സോളാര്‍ തട്ടിപ്പ്‌ കേസ്‌ ഒതുക്കാന്‍ സരിത എസ്‌ നായര്‍ക്ക്‌ പണം നല്‍കിയത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന്‌ വെളിപ്പെടുത്തല്‍. സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണനാണ്‌ വെളിപ്പെടുത്തല്‍ നടത്തിയത്‌. റപ്പോര്‍ട്ടര്‍ ചാനലാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. ടീം സോളാര്‍ മാനേജര്‍ രാജശേഖരനോടാണ്‌ ഇക്കാര്യങ്ങള്‍ ഫെനി ബാലകൃഷ്‌ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌.

മുഖ്യമന്ത്രി പല തവണകളായി തമ്പാനൂര്‍ രവി മുഖേനെ പണം നല്‍കിയിട്ടുണ്ട്‌. താനും ഗുമസ്‌തല്‍ രഘുവുമാണ്‌ പണം കലക്ട്‌ ചെയ്‌തത്‌. മന്ത്രി ആര്യാടന്‍ മുഹമ്മദും കേന്ദ്രമന്ത്രി കെ സി വേണുഗോപാലും അബ്ദുള്ളക്കുട്ടി എംപിയും സരിതയ്‌ക്ക്‌ പണം നല്‍കിയിട്ടുണ്ടെന്ന്‌ ഫെനി വ്യക്തമാക്കി. എ പി അബ്ദുള്ളക്കുട്ടി നല്‍കിയ പത്തു ലക്ഷം രൂപ താനും ഡ്രൈവറും ചേര്‍ന്നാണ്‌ പോയി വാങ്ങിയതെന്നും ഫെനി വെളിപ്പെടുത്തി.

ആര്‍. ബാലകൃഷ്‌ണപ്പിള്ളയുടെ ബന്ധു ശരണ്യം മനോജും സരിതയുമായുള്ള പണമിടപാടിനു ഇടനില നിന്നതായി ഫെനി പറയുന്നു. സരിത ജയില്‍ കഴിഞ്ഞ സമയത്ത്‌ താന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്‌തിട്ടുണ്ടെന്നാണ്‌ അദേഹം പറഞ്ഞതെന്നിം ഫെനി പറയുന്നു.