Section

malabari-logo-mobile

കുടിയന്‍മാര്‍ക്കൊരു സന്തോഷ വാര്‍ത്ത; നിങ്ങള്‍ക്കുമാത്രം ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്

HIGHLIGHTS : മരിച്ചാലും, ജനിച്ചാലും സന്തോഷിച്ചാലും സങ്കടം വന്നാലും വെള്ളമടിക്കുക എന്നത് ഒരു ശീലമാക്കിയ മലയാളിക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തായാവും ഇത്. ...

liverമരിച്ചാലും, ജനിച്ചാലും സന്തോഷിച്ചാലും സങ്കടം വന്നാലും വെള്ളമടിക്കുക എന്നത് ഒരു ശീലമാക്കിയ മലയാളിക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തായാവും ഇത്. എനി വാര്‍ത്തയെന്താണന്നല്ലെ. കുടിയന്‍മാര്‍ക്കുമാത്രം അവരുടെ സന്തോഷവും സങ്കടവും പങ്കുവെക്കാനായി ഒരു സൈറ്റ് വരുന്നു. എന്നാല്‍ ഈ സന്തോഷത്തില്‍ കുടിയന്‍മാരെല്ലാത്ത ആരും കേറി കൂടാമെന്ന് വ്യാമോഹിക്കേണ്ട. ഫേസ്ബുക്കുപോലെ തന്നെ തമാശയും വാര്‍ത്തയും വിവരങ്ങളും സൗഹൃദങ്ങളും ഒക്കെ പങ്കുവെക്കാനുള്ള ഒരിടം തന്നെയാണിത്. ഈ സൈറ്റിന്റെ പേര് ലിവര്‍ എന്നാണ്.

ന്യൂയോര്‍ക്ക് കേന്ദ്രമാക്കിയാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഈ സൈറ്റില്‍ പ്രവേശനം നല്‍കുക ശരീരത്തിലെ മദ്യത്തിന്റെ അളവ് പരിശോധിച്ചതിന് ശേഷമായിരിക്കും. ഇതിനായി നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഒരു ചെറിയ ബ്രെത്തലൈസര്‍ ഘടിപ്പിക്കേണ്ടി വരും. ഈ ഉപകരണം നല്‍കുന്ന ശരീരത്തിലെ ആല്‍ക്കഹോളിന്റെ സ്‌കോര്‍ ്‌നുസരിച്ചായിരിക്കും ആക്‌സസ് അനുവദിക്കുക.

sameeksha-malabarinews

ഈ സൈറ്റില്‍ പ്രവേശിക്കുന്നവര്‍ക്കായി അനേകം രസകരമായ സവിശേഷതകളാണ് ഉള്ളത്. സൈറ്റ് നിര്‍മ്മാതാക്കളായ കെയ്ല്‍ അഡിസണ്‍, ഏവരി പ്ലാറ്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്.

ഇതില്‍ മദ്യപാന്‍മാര്‍ക്കുള്ള ഗെയ്മിനു പുറമെ സമാന താല്‍പ്പര്യമുള്ള കുടിയന്‍മാരെയും കണ്ടെത്താം. ഏത് ബ്രാന്റാണ് കൂടുതല്‍ ഇഷ്ടം, എത്രയെണ്ണം അടിക്കും, സമീപത്തെ ബാറുകള്‍ തുടങ്ങി കുടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുകയും പങ്കുവെക്കുകയും ചെയ്യാം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!