മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജവോട്ടര്‍മാരെന്ന് ആരോപണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

.
ദില്ലി : മധ്യപ്രദേശില്‍ വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. 230 മണ്ഡലങ്ങളിലായി 60 ലക്ഷം വ്യാജവോട്ടര്‍മാരെ തിരുകികയറ്റിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത് സംഭവത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.

ജനസംഖ്യ 24 ശതമാനം വര്‍ദ്ധിക്കുമ്പോള്‍ എങ്ങിനെയാണ് വോട്ടര്‍മാരുടെ എണ്ണം 40 ശതമാനം വര്‍ദ്ധിക്കുകയെന്ന് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. സംസ്ഥാനത്ത് ഭരണം നടത്തുന്ന ബിജെപി സര്‍ക്കാരാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ ആരോപിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ രണ്ട് ടീമുകളെ കമ്മീഷന്‍ നിയമിച്ചു കഴിഞ്ഞു. 100 മണ്ഡലങ്ങളിലാണ് അന്വേഷണം നടക്കുക.

വ്യത്യസ്ത മണ്ഡലങ്ങളില്‍ ഒരേ പേരും മേല്‍വിലാസവും വയസ്സുമുള്ള വോട്ടര്‍മാരുണ്ട്. ഇത് ക്ലറിക്കല്‍ തെറ്റെല്ലെന്നും ബോധപൂര്‍വ്വം ബിജെപി നടത്തിയ ഇടപെടലാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Related Articles