അഭയ കേസ് തുടരനേ്വഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

2008_11_19_KeralaOnline_AbhayaCase_ph_Abhayaകൊച്ചി : സിസ്റ്റര്‍ അഭയ കേസില്‍ തുടരനേ്വഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. മുന്‍ അനേ്വഷണ ഉദേ്യാഗസ്ഥനായ കെ ടി മൈക്കിളിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കേസ് അനേ്വഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കാണിച്ചാണ് മൈക്കിള്‍ ഹര്‍ജി നല്‍കിയത്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെ കുറിച്ച് കൂടുതല്‍ അനേ്വഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കേസില്‍ 3 മാസത്തിനുള്ളില്‍ സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. ഇതേ ആവശ്യത്തിനു മേലുള്ള മൈക്കിളിന്റെ ഹരജി നേരത്തെ തള്ളിയിരുന്നു. അഭയയുടെ ശിരോ വസ്ത്രം നശിപ്പിച്ചതടക്കം അനേ്വഷിക്കണമെന്ന് കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി.

അഭയ കേസില്‍ വിചാരണ നടപടികള്‍ തിരുവനന്തപുരം പ്രതേ്യക കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്.