Section

malabari-logo-mobile

സിസ്റ്റര്‍ അഭയ കേസില്‍ മുന്‍ എസ് പി കെ.ടി മൈക്കിളിനെ പ്രതിചേര്‍ത്തു

HIGHLIGHTS : തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥരെ സിബിഐ കോടതി പ്രതിചേര്‍ത്തു. മുന്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്...

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥരെ സിബിഐ കോടതി പ്രതിചേര്‍ത്തു. മുന്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് മുന്‍ എസ് പി കെ.ടി മൈക്കിളിനെയാണ് നാലാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്.

കേസിലെ മറ്റ് ആരോപണ വിധേയരെ വെറുതെ വിടാനും കോടതി ഉത്തരവിട്ടു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഈ തീരുമാനം.

sameeksha-malabarinews

കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൃതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. കേസിലെ തെളിവ് നശിപ്പിച്ചതിന് വെസ്റ്റ് പോലീസ് അഡീഷണല്‍ എസ് ഐയായ വി വി അഗസ്റ്റിന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സാമുവല്‍ എന്നിവരെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!