നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ പോലീസ് എതിര്‍ സത്യവാങ്മൂലം നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് സമര്‍പ്പിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പോലീസ് എതിര്‍ സത്യവാങ്മൂലം നല്‍കും. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളിലെ ചില സംഭവങ്ങള്‍ ഉപയോഗിച്ച് നടിയെ അപമാനിക്കാനാണ് ദിലീപിന്റെ ശ്രമമെന്നും അതിന് അനുവദിക്കില്ലെന്നുമാണ് പോലീസിന്റെ നിലപാട്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന ഹരജിയിലെ ആരോപണത്തെ പോലീസ് എതിര്‍ത്തു.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ച സുപ്രധാന തെളിവാണ് നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ എന്നാല്‍ ചട്ടപ്രകാരം ഈ തെളിവുകള്‍ തനിക്ക് ലഭിക്കേണ്ടതാണെന്നാണ് ദിലീപിന്റെ വാദം.

Share news
error: Content is protected !!
Scroll to Top