സിറിയയില്‍ വീണ്ടുമുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു

syriaഅലപ്പോ: സിറിയയിലെ അലപ്പോയില്‍ വീണ്ടുമുണ്ടായ ചാവേറാക്രമണത്തില്‍ 12 ഓളം പേര്‍ കൊല്ലപ്പെട്ടു. വിമതസൈന്യത്തിന് ആധിപത്യമുള്ള മേഖലകളില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. യുകെ അടിസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമണ്‍ റൈറ്റ്‌സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാരംഭിച്ച ആക്രമണങ്ങളില്‍ 280 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയും റഷ്യയും ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെയാണ് ആക്രമണങ്ങളാരംഭിച്ചത്.

റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അലപ്പോ നഗരം തിരിച്ചുപിടിക്കാനുള്ള സിറിയന്‍ നീക്കങ്ങള്‍ രൂക്ഷമാവുകയാണ്. 3 ലക്ഷത്തോളം പേരാണ് വൈദ്യസഹായം ആവശ്യമായി അലപ്പോ നഗരത്തിലുള്ളത്.

Related Articles