സീരിയല്‍ നിടയുടെ വീട്ടില്‍ നിന്ന്‌ നാട്ടുകാര്‍ പിടികൂടിയ എസ്‌ഐയെ സസ്‌പെന്റ്‌ ചെയ്‌തു

കൊച്ചി: കഴിഞ്ഞ ദിവസം സീരിയല്‍ നടിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന്‌ ആരോപിച്ച്‌ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌ത എസ്‌ഐ ജെ എസ്‌ സജീവ്‌ കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. കൊച്ചി റേഞ്ച്‌ ഐജി എസ്‌ ശ്രീജിത്താണ്‌ എസ്‌ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തിയ മൂവാറ്റുപുഴ ഡിവൈഎസ്‌പി എസ്‌ഐയോട്‌ വിശദീകരണം തേടിയുന്നു. എന്നാല്‍ മറുപടി തൃപ്‌തികരമല്ലാത്തതിനെ തുടര്‍ന്നാണ്‌ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തത്‌.

തിരുവാണിയിലുള്ള സീരിയല്‍ നടയുടെ വീട്ടില്‍ വ്യാഴാഴ്‌ച രാത്രിയിലാണ്‌ എസ്‌ഐ സ്വന്തം കാറില്‍ മഫ്‌തിയിലെത്തിയത്‌. തുടര്‍ച്ചയായി മൂന്ന്‌ ദിവസമായി നടിയുടെ വീട്ടില്‍ എസ്‌ഐ എത്തുന്നതറിഞ്ഞ്‌ നാട്ടുകാര്‍ സംഘടിച്ചെത്തുകയും ഉദ്യോഗസ്ഥനെ തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും വളഞ്ഞിട്ട്‌ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ പോലീസി സ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എസ്‌ഐയുടെയും നടയുടെ അമ്മയുടെയും പരാതിയില്‍ കണ്ടാലറിയാവുന്ന 22 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പരിക്കേറ്റ എസ്‌ഐ കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.