Section

malabari-logo-mobile

ബിജെപി സര്‍ക്കാരിന് ശിവസേനയുടെ വിമര്‍ശനം

HIGHLIGHTS : മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന് നേരെ കൂട്ടുകക്ഷിയായ ശിവസേനയുടെ വിമര്‍ശനം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് സേന ബി ജെ പിയെ വിമര്‍ശിച...

imagesമുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന് നേരെ കൂട്ടുകക്ഷിയായ ശിവസേനയുടെ വിമര്‍ശനം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് സേന ബി ജെ പിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുമ്പും ശിവസേന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ വിമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നത് എന്നാണ് ശിവസേന പറയുന്നത്.

സംസ്ഥാനത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. സിപിഐ നേതാവ് ഗോവിന്ദ പന്‍സാരെയുടെ ഘാതകരെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തതിന്റെ പേരിലും ശിവസേന ബി ജെ പിയെ വിമര്‍ശിക്കുന്നുണ്ട്. പന്‍സാരെയുടെ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോടും ശിവസേനയ്ക്ക് എതിര്‍പ്പുണ്ട്.

sameeksha-malabarinews

ഡല്‍ഹിയിലെ അസംബ്ലി തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവസേന കുത്തുവാക്കുമായി രംഗത്തെത്തിയിരുന്നു. പ്രസംഗം കൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്നാണ് ശിവസേന അന്ന് പറഞ്ഞത്. ഡല്‍ഹിയില്‍ ബി ജെ പിയുടെ പരാജയം കിരണ്‍ ബേദിയുടെതല്ല മോദിയുടെതാണ് എന്നും സാമ്‌ന എഴുതി.

സീറ്റ് വിഭജനം തര്‍ക്കത്തിലെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഇത്തവണ ശിവസേനയും ബി ജെ പിയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. കൂടുതല്‍ സീറ്റുകള്‍ നേടിയ ബി ജെ പി ആകട്ടെ ശിവസേനയ്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയിയിരുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാരിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!