ദുബായില്‍ ഇനി ഷവര്‍മ എങ്ങനെയെങ്കിലും ഉണ്ടാക്കിയാല്‍ പണികിട്ടും

Untitled-1 copyദുബായില്‍ ഷവര്‍മ നിര്‍മാണത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച്‌ റസ്റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ ആരോഗ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നു. പുതിയ നിയമ പ്രകാരം ഷവര്‍മ സ്ഥാപനങ്ങളില്‍ അവ പാകം ചെയ്യുന്നതിനും വില്‍പ്പന നടത്തുന്നതിനും പത്ത്‌ ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണം ഉണ്ടായിരിക്കണം എന്നാണ്‌ ദുബായ്‌ മുന്‍സിപ്പാലിറ്റിയുടെ നിയമത്തില്‍ പറയുന്നത്‌.

ഷവര്‍മ തയ്യാറാക്കുന്നതിനുള്ള മാംസവും മറ്റ്‌്‌ വസ്‌തുക്കളും സൂക്ഷിക്കുന്നതിനുള്ള സ്ഥലവും മെച്ചപ്പെടുത്തണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദുബായിലെ 472 റസ്റ്റോറന്റുകള്‍ക്ക്‌ മുന്‍സിപ്പാലിറ്റി നോട്ടീസ്‌ നല്‍കിക്കഴിഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌.

ദുബായി ഷവര്‍മ വില്‍പ്പനയിലുണ്ടായിരിക്കുന്ന ഗണ്യമായ വര്‍ധനവിനെ തുടര്‍ന്നാണ്‌ സൗകര്യങ്ങളും ശുചത്വവും മെച്ചപ്പെടുത്താന്‍ മുന്‍സിപ്പാലിറ്റി നടപടി സ്വീകരിക്കുന്നത്‌. പുതിയ നിയമം ഈമാസം അവസാനത്തോടെ നിലവില്‍വരും. നിയമം പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്‌.