രാജ്യസ്‌നേഹം ആരുടെ മിന്‍പിലും തെളിയിക്കേണ്ട:ആമീര്‍ ഖാനെ പിന്തുണച്ച്‌ ഷാരൂഖ്‌ ഖാന്‍

sharukമുംബൈ: രാജ്യ സ്‌നേഹം ആരുടെ മിന്നിലും തെളിയിക്കേണ്ട ഒന്നല്ലെന്ന്‌ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖന്‍. രാജ്യത്തെ അസഹിഷ്‌ണുതയെ കുറിച്ച്‌ കഴിഞ്ഞ ദിവസം നടത്തിയ ആമീര്‍ ഖാന്റെ പ്രസ്‌താവനയെ പിന്തുണച്ചാണ്‌ ഷാരൂഖ്‌ ഖാന്‍ തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. നല്ലകാര്യങ്ങള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌ രാജ്യസ്‌നേഹമാണെന്ന്‌ ഷാരൂഖ്‌ പറഞ്ഞു. അതുകൊണ്ടുതന്നെ രാജ്യ സനേഹം ആരുടെ മുന്‍പിലും തെളിയിക്കേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി.

ട്വിറ്ററിലൂടെ കഴിഞ്ഞദിവസമാണ്‌ ആമീര്‍ ഖാന്‍ തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. ഈ നിലാപാടാണ്‌ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയത്‌. എന്നാല്‍ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ താനും ഭാര്യ കരിണും രാജ്യം വിടില്ലെന്നും ഇന്ത്യക്കാരായതിനാല്‍ അഭിമാനിക്കുന്നുവെന്നും ആമീര്‍ഖാന്‍ പറഞ്ഞു.