സ്‌കൂള്‍ ബസിടിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു

ചണ്ഡീഗഡ്: സ്‌കൂള്‍ ബസിടിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു. എല്‍കെജി വിദ്യാര്‍ത്ഥിയായ ഹിമങ്ക്(5) ആണ് മരിച്ചത്. ഹരിയാനയിലെ റിവേരി ജില്ലയിലാണ് സംഭവം. സ്‌കൂള്‍ ബസിന് പിന്നാലെ ഓടിയ കുട്ടിയെ കാണാതെ ഡ്രൈവര്‍ വണ്ടി പിന്നാക്കം എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.