സൗദിയില്‍ ഒന്നരമാസം മുമ്പ് ജോലിക്കെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

kondotty newsജിദ്ദ :ഒന്നരമാസം മുമ്പ് നാട്ടില്‍ നിന്ന് ജോലിക്കെത്തിയ കൊണ്ടാട്ടി സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കടവണ്ടി മുഹമ്മദലിയുടെ മകന്‍ ഇബ്രാഹിം(26) ആണ് മരിച്ചത്.

ജിദ്ദ മദീന എക്‌സപ്രസ്സ് ഹൈവേയില്‍ ഹംന എന്ന സ്ഥലത്തെ സാസ്‌ക്കോ സ്‌റ്റേഷന് സമീപത്തുള്ള ബുഫിയയിലേക്ക് വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ ഇറക്കിവെക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു തുടര്‍ന്ന കുഴഞ്ഞുവീഴുകയും ഉടന്‍ മരണം സംഴവിക്കുകയുമായിരുന്നു.
ഹംന ജനറല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹംനാട്ടിലെത്തികാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടകാരും സാമുഹ്യപ്രവര്‍ത്തകരും.