സൗദിയില്‍ ജോലിക്കിടെ മലപ്പുറം സ്വദേശി മരണപ്പെട്ടു

സൗദി: മലപ്പുറം സ്വദേശി സൗദിയില്‍ ഷോക്കേറ്റ് മരണപ്പെട്ടു. മങ്കടക്കടുത്തു മേലെ അരിപ്ര സ്വദേശി മാമ്പ്ര പാണ്ടൊടി അബ്ദുള്‍ ഗഫൂര്‍(48) ആണ് മരിച്ചത്. ഷുഹൈബില്‍ ഇലക്ട്രിക്കല്‍ ജോലിക്കിടെയാണ് അപകടം സംഭിവിച്ചത്. ജിദ്ദയിൽ നിന്ന് നൂറു കിലോമീറ്റർ അകലെയാണ് ഷുഹൈബ. ജിദ്ദയിൽ ആയിരുന്നു താമസം.
മൃതദേഹം നടപടികൾ പൂർത്തിയാക്കി
നാട്ടിലേക്ക് കൊണ്ട് പോകും.
പിതാവ് പരേതനായ അബൂബക്കർ
മാതാവ്: ഫാത്തിമ
ഭാര്യ:റജീന.മക്കൾ :ഫിദ,അൽമാസ്,അരിഷ്ബ.
സഹോദരങ്ങൾ :സക്കീന,ആയിശ്ശ, റംല പനങ്ങാങ്ങര,  സിറാജുദ്ധീൻ ജിദ്ദ, നിഹ്മത്തുള്ള, മുഹമ്മദാലി