സൗദിയില്‍ നിര്യാതനായ അബ്‌ദുല്‍കരീം ഫൈസിയുടെ മൃതദേഹം ഇന്ന്‌ നാട്ടിലെത്തും

Untitled-1 copyഅരീക്കോട്‌: രണ്ടാഴ്‌ച മുമ്പ്‌ സഊദി അറേബ്യയിലെ റിയാദില്‍ നിര്യാതനായ ഉഗ്രപുരം കാരിപറമ്പ്‌ സ്വദേശി വെള്ളാട്ടുചോല അബ്‌ദുല്‍കരീം ഫൈസി (55)യുടെ മൃതദേഹം ഇന്ന്‌ (ജൂണ്‍ 22) നാട്ടിലെത്തും. രാവിലെ 11.30 ന്‌ സഊദി എയര്‍ലൈന്‍സ്‌ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുന്ന മൃതദേഹം വൈകീട്ട്‌ നാല്‌ മണിയോടെ ഉഗ്രപുരം മഞ്ഞപ്പറ്റ ജുമുഅത്ത്‌ പള്ളി ഖബ്‌ര്‍സ്ഥാനില്‍ മറവ്‌ ചെയ്യും.
പതിനെട്ടു വര്‍ഷമായി സഊദിയിലായിരുന്ന അബ്‌ദുല്‍ കരീം ഫൈസി മരിക്കുന്നതിന്റെ മൂന്നാഴ്‌ച മുമ്പാണ്‌ മകളുടെ കല്യാണത്തില്‍ പങ്കെടുത്ത്‌ തിരിച്ചുപോയത്‌. പിതാവ്‌: വി.സി. മുഹമ്മദ്‌ എന്ന മാനു. മാതാവ്‌: പരേതയായ കുഞ്ഞിക്കദിയ, ഭാര്യ: സുബൈദ. മക്കള്‍: തസ്‌നി, ഹസ്‌ന, തഹ്‌സിന, മുഹ്‌സിന. മരുമക്കള്‍: ഹൈദര്‍ സഅദി, ഹുസൈന്‍ ഹുദവി ഉഗ്രപുരം, ജൗഹര്‍ എരഞ്ഞിമാവ്‌, ഷുക്കൂര്‍ റഹ്‌മാനി (മുദരിസ്‌ തിരുവള്ളൂര്‍), സഹോദരങ്ങള്‍: അബ്‌ദുസ്സലാം (ജിദ്ദ), അബൂബക്കര്‍ (ദമാം), അബ്‌ദുല്ലത്തീഫ്‌ (നജ്‌റാന്‍).