സൗദിയില്‍ വാഹനാപകടത്തില്‍ 3 മലപ്പുറം സ്വദേശികള്‍ മരിച്ചു

Untitled-1 copyസൗദിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന്‌ മലപ്പുറം സ്വദേശികള്‍ മരിച്ചു. അരീക്കോട്‌ സ്വദേശികളായ ശാദില്‍ നൊത്തന്‍വീടന്‍(32), മാതാവ്‌ മുംതാസ്‌, ശാദിലിന്റെ മൂന്ന്‌ വയസായ മകള്‍ ഹൈറിന്‍ ശാദില്‍ എന്നിവരാണ്‌ മരിച്ചത്‌. മദീന സന്ദര്‍ശിച്ച്‌ മടങ്ങവെ കാമില്‍ എന്ന സ്ഥലത്തുവെച്ച്‌ ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. അപകടത്തില്‍ ശാദിലിന്റെ ഭാര്യ രിഷ്‌നയും പിതാവ്‌ കരീം മാസ്റ്ററും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വാഹനം ഓടിച്ചിരുന്ന ശാദില്‍ ഉറങ്ങി പോയതാണ്‌ അപകടത്തിന്‌ കാരണമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. ശാദില്‍ മക്കയിലെ സ്‌റ്റാര്‍ മാസ്‌ അറേബ്യ എന്ന കമ്പനിയില്‍ നെറ്റ്‌വര്‍ക്ക്‌ എന്‍ജിനിയറായി ജോലി ചെയ്‌തുവരികയായിരുന്നു. സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ മാതാപിതാക്കളോടൊപ്പം ശാദിലും കുടംബവും മദീനയില്‍ പോയി മടങ്ങി വരുമ്പോഴാണ്‌ അപകടം സംഭവിച്ചത്‌.

മൃതദേഹങ്ങള്‍ മക്കയില്‍ തന്നെ ഖബറടക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.