Section

malabari-logo-mobile

സംസ്ഥാന മന്ത്രിമാരില്‍ സ്‌ത്രീകളെ വലയിലാക്കി ഉപയോഗിക്കുന്നവരുമുണ്ട്‌;സരിതയുടെ വെളിപ്പെടുത്തല്‍

HIGHLIGHTS : തിരു: സംസ്ഥനമന്ത്രിമാര്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ്‌ നായര്‍ വീണ്ടു. സ്‌ത്രീകളെ വലയിലാക്കുകയും കൈമാറുകയും ചെയ്യുന്ന ഒരു ലോബി...

saritha-story_350_050314090134തിരു: സംസ്ഥനമന്ത്രിമാര്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ്‌ നായര്‍ വീണ്ടു. സ്‌ത്രീകളെ വലയിലാക്കുകയും കൈമാറുകയും ചെയ്യുന്ന ഒരു ലോബി തന്നെ മന്ത്രിമാര്‍ക്കിടയിലുണ്ടെന്നും സരിത പറഞ്ഞു. മാധ്യമപ്രവര്‍ത്തക സുനിത ദേവദാസുമായി സരിത നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്‌. റിപ്പോര്‍ട്ടര്‍ ചാനലാണ്‌ സുനിത ദേവദാസിനോട്‌ സരിത വെളിപ്പെടുത്തിയ കാര്യങ്ങളുടെ ശബ്ദരേഖ പുറത്തുവിട്ടത്‌.

ഒരു മന്ത്രി ഒരു സ്‌ത്രീയെ കെണിയില്‍പ്പെടുത്തി ശാരീരികമായി ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ അടുത്ത മന്ത്രിക്കു കൈമാറും. അയാള്‍ ഉപയോഗിച്ചാല്‍ അടുത്തയാള്‍ക്ക്‌ കൈമാറും . ഈ രീതിയിലാണ്‌ മന്ത്രിമാര്‍ക്കിടയിലെ ലോബി പ്രവര്‍ത്തിക്കുന്നത്‌. മൂന്ന്‌ മന്ത്രിമാരും ഒരു എം പിയും ഈ ലോബിയിലുണ്ടെന്നും സരിത പറഞ്ഞു.

sameeksha-malabarinews

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റുചെയതവരെ സംരക്ഷിക്കാനാണ്‌ നോക്കിയതെന്നും ഒരു ഘട്ടത്തില്‍ ഉറക്കം കെടുന്നതരത്തിലേക്ക്‌ അദേഹവും പോയിട്ടുണ്ടെന്നും സരിത സംഭാഷണ മദ്ധ്യേ വ്യക്തമാക്കുന്നു.

ടീം സോളാര്‍ കമ്പനിക്ക്‌ കരാറുകള്‍ നല്‍കാമെന്ന്‌ പറഞ്ഞാണ്‌ തന്നെ പലരും ശാരീരികമായി ചൂഷണം ചെയ്‌ത്‌. അബ്ദുള്ളക്കുട്ടിക്കെതിരെ നല്‍കിയ പാരാതി തന്റെ ടെസ്റ്റ്‌ ഡോസായിരുന്നെന്നും ഭീഷണിപ്പെടുത്തിയിരുന്നില്ലെങ്കില്‍ പരാതി നല്‍കില്ലായിരുന്നു എന്നും സരിത പറഞ്ഞു. തന്നെ അബ്ദുള്ളക്കുട്ടിക്ക്‌ പുറമെ മറ്റൊരാളും ബലമായി കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

മകളുടെ വിവഹക്കാര്യവുമായി ബന്ധപ്പെട്ട്‌ ഒരു മന്ത്രിയെ സമീപിച്ച സ്‌ത്രീയെ മന്ത്രി ശാരീരികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചതായും ഈ സംഭവം ആ സ്‌ത്രീ റക്കോര്‍ഡ്‌ ചെയ്‌ത്‌ പരാതിപ്പെടാന്‍ ഒരുങ്ങിയതായിരുന്നെന്നും. എന്നാല്‍ താന്‍ ഇടപെട്ട്‌ അത്‌ തടയുകയായിരുന്നെന്നും സരിത വ്യക്തമാക്കുന്നുണ്ട്‌. ആ സ്‌ത്രീയുടെ മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും സരിത കൈക്കലാക്കുകയായിരുന്നു. അത്‌ ഇപ്പോഴും തന്റെ കൈവശമുണ്ടെന്ന്‌ സരിത അവകാശപ്പെടുന്നുമുണ്ട്‌.

അതെസമയം ഓഡിയോടേപ്പിലെ വെളിപ്പെടുത്തല്‍ നിഷേധിച്ച്‌ സരിത രംഗത്തെത്തിയിട്ടുണ്ട്‌. ഇത്‌ തന്റെ ശബ്ദമല്ലെന്നും ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്നുമാണ്‌ സരിത പറയുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!