സഞ്‌ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍

sanju-samsonകൊച്ചി: സിംബാബവെയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ സഞ്‌ജു വി സാംസണെ ഉള്‍പ്പെടുത്തി. അംബാത്തി റായുഡുവിനെതിരായാണ്‌ സഞ്‌ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ബിസിസിഐയാണ്‌ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്‌.

2014 ല്‍ ഇംഗ്ലണ്ടില്‍ നടന്ന പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്‌ജു ഇടം നേടിയിരുന്നെങ്കിലും അഞ്ചു മത്സരങ്ങളില്‍ ഒന്നില്‍ പോലും സഞ്‌ജുവിനെ ഇറക്കിയിരുന്നില്ല. എന്നാല്‍ ഇത്തവണ സിംബാവെ പര്യടനത്തിന്‌ മുതിര്‍ന്ന താങ്ങെള്‍ക്കെല്ലാം വിശ്രമം നല്‍കി അജിംഗ്യ രഹാനെയുടെ നേതൃത്വത്തില്‍ രണ്ടാം നിര ഇന്ത്യന്‍ ടീമിനെയാണ്‌ കളത്തിലിറക്കുന്നത്‌. നേരത്തെ തന്നെ ഈ ടീമില്‍ സഞ്‌ജു ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

പരമ്പര ഇന്ത്യ സ്വന്തമാക്കിയ സ്ഥിതിക്ക്‌ സിംബാബെക്കെതിരായ സഞ്‌ജുവിന്‌ കളത്തിലിറങ്ങാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. നിലവില്‍ ടീമില്‍ ഒരു സ്‌പെഷ്യലൈസ്‌ഡ്‌ വിക്കറ്റ്‌ കീപ്പര്‍ ഇല്ലാത്തതും സഞ്‌ജുവിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌. അവസാന മത്സരത്തില്‍ അവസരം ലഭിച്ചാല്‍ ഇന്ത്യന്‍്‌ ടീമിനുവേണ്ടി മത്സരിക്കുന്ന ആദ്യ മലയാളി ബാറ്റ്‌സ്‌മാനായി സഞ്‌ജുമാറും.