താന്‍ ഒരിക്കലും സെക്‌സിലേര്‍പ്പെട്ടിട്ടില്ലെന്ന് സല്‍മാന്‍ഖാന്‍

 

imagesദില്ലി : ലോകസുന്ദരിയടക്കം നിരവധി സെലിബ്രറ്റി പ്രണയിനുകളുണ്ടായിരുന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍ എന്ന മസില്‍ഖാന്‍ ഇതുവരെ ഒരു കാമുകിയമാരുമായും ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലത്രെ. ഒരു ടിവിഷോയിലാണ് സല്‍മാന്റെ ഏവരെയും അത്ഭുതപ്പെടുത്തിയ വെളിപ്പടുത്തല്‍.

 

നിരവധി പെണ്‍കുട്ടികളുടെ കറങ്ങിനടന്നിട്ടുണ്ടെങ്ങിലും തന്നെ വിവാഹം കഴിക്കുന്നവള്‍ക്കായി തന്റെ ‘കന്യകാത്വം’ കാത്തുസൂക്ഷിച്ചുവച്ചിരിക്കുകയാണെന്നും പാവം സല്‍മാന്‍ഖാന്‍ പറഞ്ഞു.

 

പ്രശസ്ത ഹിന്ദി സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത്് കരണ്‍ എ്ന്ന ചാറ്റ്‌ഷോയിലാണ് ഈ വെളിപ്പെടുത്തില്‍ നടത്തിയിരിക്കുന്നത്്. കോഫി വിത്ത് കരണിന്റെ നാലാംസെഷനാണ് നടക്കുന്നത്

 

തന്റെ വിവാഹം വരെയെത്തി മുറഞ്ഞുപോയ ബന്ധങ്ങളെ കുറിച്ചും കാമുകിമാരോടുള്ള ഇപ്പോഴത്തെ കാഴ്ചപ്പാടിനെയും കുറിച്ച് സല്‍മാന്‍ ദീര്‍ഘനേരം സംസാരിച്ചു. ഈ തുറന്നു പറച്ചില്‍ കരണിനെപ്പോലും ഞെട്ടിച്ചു. സല്‍മാന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്ങില്‍ ബോളിവുഡ് ഗോസിപ്പ്‌ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടും.