ശിക്ഷ മരവിപ്പിച്ചതോടെ സല്‍മാന്‍ ഖാന്‍ വീണ്ടും ഷൂട്ടിങ് തിരക്കില്‍

imagesവാഹനാപകടക്കേസില്‍ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ ചിത്രീകരണത്തിരക്കിലേക്ക്. കേസിന്റെ വിധിമൂലം മുടങ്ങി പോയ ബജ്‌റംഗി ഭായ്ജാന്റെ അവസാന ഷെഡ്യൂളില്‍ സല്‍മാന്‍ എത്തി.

സിനിമയുടെ ചിത്രീകരണം കശ്മീരില്‍ നടക്കുന്നതിനിടെയാണ് സല്‍മാന്‍ കോടതിയില്‍ എത്തുന്നത്. അപ്രതീക്ഷിതമായി എത്തിയ കോടതി വിധി സിനിമയുടെ ചിത്രീകരണത്തെയും പ്രതികൂലമായി ബാധിച്ചു. ദിവസങ്ങളോളം സിനിമയുടെ ചിത്രീകരണവും നിര്‍ത്തിവെക്കേണ്ടതായി വന്നു.

മാധ്യമങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു സല്‍മാന്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയത്. എത്തിയ ഉടന്‍ തന്നെ ഹോട്ടലിലേയ്ക്ക് തിരിക്കുകയായിരുന്നു.

സല്‍മാന്‍ ഖാന്റെ ഈ വര്‍ഷത്തെ ഈദ് റിലീസായാണ് ബജ്‌റാംഗി ഭായ്ജാന്‍ എത്തുക. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂറാണ് നായിക.